വകുപ്പ് മേധാവിയുടെ ലൈംഗികാതിക്രമം; യുപിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും പ്രിന്‍സിപ്പല്‍ ആര്‍സി ഗുപ്തയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

Update: 2019-12-08 14:33 GMT

മീററ്റ്: ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ വകുപ്പ് മേധാവിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലാല ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ രാത്രി കാംപസില്‍ പ്രതിഷേധിച്ചു. ഇഎന്‍ടി മേധാവി ഡോ. കപില്‍ ഒരു വനിതാ റസിഡന്റ് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് കുറ്റവാളിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാംപസില്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു. ജൂനിയര്‍ ഡോക്ടര്‍ തന്റെ വകുപ്പ് മേധാവിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അവള്‍ക്ക് പിന്തുണയുമായാണ് പ്രതിഷേധിക്കുന്നതെന്നും ഭരണകൂടത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. സങ്കേത് ത്യാഗി പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും പ്രിന്‍സിപ്പല്‍ ആര്‍സി ഗുപ്തയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.

    സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസില്‍ നിഷ്പക്ഷാന്വേഷണം നടത്താന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ആര്‍സി ഗുപ്ത പ്രതിഷേധക്കാരെ അറിയിച്ചു. ആവശ്യമെങ്കില്‍ ഇന്‍സ്റ്റിറ്റിയൂട്ട് തലത്തില്‍ അന്വേഷണം നടത്തി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.





Tags:    

Similar News