എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ അറസ്റ്റ്; കോഴിക്കോട് നഗരത്തില്‍ പ്രതിഷേധിച്ചു
കോഴിക്കോട് : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, റോയ് അറക്കല്‍, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി , സെക്രട്ടറിയേറ്റ് അംഗങ്ങളായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, അജ്മല്‍ ഇസ്മായില്‍, എ കെ സലാഹുദ്ദീന്‍, വി ടി ഇക്‌റാമുല്‍ ഹഖ് , ജില്ല ജനറല്‍ സെക്രട്ടറി കെ ഷമീര്‍, വൈസ് പ്രസിഡന്റുമാര്‍ ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ, സെക്രട്ടറിമാര്‍ പിവി മുഹമ്മദ് ഷിജി, അബ്ദുല്‍ ഖയ്യൂം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.