പ്രതിഷേധം ഫലം കാണുന്നു; മലമ്പുഴയില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും

Update: 2021-03-13 15:44 GMT

പാലക്കാട്: പ്രാദേശിക പ്രവര്‍ത്തകരില്‍ നിന്ന് എതിര്‍പ്പ് ശക്തമായതോടെ മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു. നേമം മാതൃകയില്‍ അപ്രസക്തരായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്ക് ജയിക്കാന്‍ വഴിയൊരുക്കുകയാണെന്ന പ്രതിഷേധം ശക്തമായതോടെയാണ് മനംമാറ്റം. നേരത്തേ, ഭാരതീയ നാഷനല്‍ ജനതാദളിനു യുഡിഎഫ് നല്‍കിയ സീറ്റില്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ മല്‍സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വി എസ് അച്യുതാനന്ദന്‍ ജയിക്കുന്ന സീറ്റില്‍ കഴിഞ്ഞ തവണ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇക്കുറി സിപിഎമ്മിനും ശക്തനല്ലാത്ത സ്ഥാനാര്‍ഥിയായതിനാല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സാധ്യത വര്‍ധിക്കുമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. മലമ്പുഴ സീറ്റിന് പകരം ഏലത്തൂരാണ് വേണ്ടതെന്നും അല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നും ജോണ്‍ ജോണ്‍ പറഞ്ഞു. യുഡിഎഫ് മലമ്പുഴ മണ്ഡലം നാഷനല്‍ ജനതാദളിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗതെത്തിയിരുന്നു. വിഎസ് അച്യുതാനന്ദന്‍ 27142 വോട്ടിന് കഴിഞ്ഞ തവണ ജയിച്ചപ്പോള്‍ വി എസ് ജോയിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസിനേക്കാള്‍ 11000 വോട്ടുകള്‍ ബിജെപിക്ക് കൂടുതല്‍ ലഭിച്ചിരുന്നു.

Protests; Congress will contest in Malampuzha

Tags:    

Similar News