പൊതുമേഖലാ ബാങ്കുകളുടെ ലയനം: ബാങ്ക് യൂണിയനുകള്‍ ഇന്ന് കരിദിനം ആചരിക്കും

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.

Update: 2019-08-31 01:01 GMT

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ ബാങ്ക് യൂനിയനുകളുടെ ഐക്യവേദി തീരുമാനിച്ചു. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫിസര്‍മാരും ഇന്ന് കറുത്ത ബാഡ്ജുകള്‍ ധരിച്ച് ജോലിക്കെത്തും. പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുവാനും ഐക്യവേദി തീരുമാനിച്ചു.

                                                                തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. കനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിപ്പിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ലയിപ്പിക്കുന്നു. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ഇനി ഒന്നാണ്.




Tags:    

Similar News