കേരള സ്‌റ്റോറിക്കെതിരേ പ്രതിഷേധം

Update: 2023-05-06 06:55 GMT

തിരുവനന്തപുരം: കേരള സ്‌റ്റോറി: സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ വംശീയ പ്രചാരണം കേരളത്തിന്റെ മണ്ണില്‍ അനുവദിക്കില്ല എന്ന തലക്കെട്ടില്‍ തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന മാര്‍ച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ലത്തീഫ് പി ഏച് വയനാട് ഉദ്ഘാടനം ചെയ്തു. നുണകള്‍ കൊണ്ട് തീര്‍ത്ത തിരക്കഥയാല്‍ നിര്‍മ്മിക്കപ്പെട്ട സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ വംശീയ സിനിമയാണ് കേരള സ്‌റ്റോറിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. അലി സവാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സെയ്ദ് ഇബ്രാഹിം, ജില്ലാ വൈസ് പ്രസിഡന്റ് അംജദ് റഹ്മാന്‍ കണിയാപുരം എന്നിവര്‍ സംസാരിച്ചു. നിശാത്, നബീല്‍, നൂര്‍ഷ, ഫൈസല്‍ നേതൃത്വം നല്‍കി.

Tags:    

Similar News