നബിദിനം ഒക്ടോബര്‍ 29ന്

Update: 2020-10-17 14:40 GMT

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് ഒക്ടോബര്‍ 29ന് (വ്യാഴം) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, വണ്ടൂർ ഖാസിയും ജംഇയ്യത്തുൽ ഉലമാ ജനറൽ സിക്രട്ടറിയുമായ എ നജീബ് മൗലവി എന്നിവര്‍ അറിയിച്ചു.





Tags:    

Similar News