പ്രവാചക നിന്ദാ കാർട്ടൂണുകൾ 'മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒരുപോലെ അപമാനിക്കുന്നു': ഫ്രഞ്ച് ആർച്ച് ബിഷപ്പ്
കുറ്റകരമായ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി
പാരിസ്: പ്രവാചക നിന്ദാ കാർട്ടൂണുകൾ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒരുപോലെ അപമാനിക്കുന്നുവെന്ന് ഫ്രഞ്ച് ആർച്ച് ബിഷപ്പ്. കുറ്റകരമായ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി. ഫ്രാൻസും മുസ്‌ലിം ലോകവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ട്. ഇസ്‌ലാമിന്റെ പ്രവാചകനായ മുഹമ്മദിനെ അവഹേളിക്കുന്ന കാരിക്കേച്ചറുകൾ പ്രസിദ്ധീകരിക്കുന്നതിനെ താൻ എതിർത്തുവെന്ന് ടൗലൗസ് അതിരൂപതാ മെത്രാൻ റോബർട്ട് ലെ ഗാൾ പറഞ്ഞു.
ഇവ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒരുപോലെ അപമാനിക്കുന്നതായി കണക്കാക്കുന്നത്. അവ കൂടുതൽ പ്രചരിപ്പിക്കരുത്. നാമെല്ലാവരും അവരുടെ ഫലങ്ങൾ കാണുന്നു, അദ്ദേഹം ഫ്രാൻസ് ബ്ലൂ റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ട്, മതങ്ങളെ അപമാനിക്കാനുള്ള അവകാശം നമുക്കില്ലെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചക നിന്ദാ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം ഫ്രഞ്ച് പ്രസിഡന്റ് ഈ മാസം ആദ്യം നൽകിയിരുന്നു. ഇതിനെ തുടർന്ന് നിരവധി മുസ്‌ലിം രാജ്യങ്ങളിൽ പ്രതിഷേധം ഉയരുകയും ഈ രാജ്യങ്ങളുമായുള്ള ഫ്രാൻസിന്റെ നയതതന്ത്ര ബന്ധം വഷളാവുകയും ചെയ്തിരുന്നു.