പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രഫ. ശേഷയ്യ അന്തരിച്ചു

Update: 2020-10-11 08:00 GMT

ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി(സിഎല്‍സി) തെലങ്കാന-കര്‍ണാടക സംസ്ഥാനങ്ങളിലെ കോര്‍ഡിനേറ്ററുമായ പ്രഫ. ശേഷയ്യ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി 8.30നായിരുന്നു മരണം സ്ഥിരീകരിച്ചത്.

കഴിഞ്ഞ സെപ്തംബര്‍ 24നാണ് ശേഷയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആനന്ദപൂരില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. വിദഗ്ധ ചികില്‍സക്കായി അദ്ദേഹത്തെ എഐജി ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയില്‍ കഴിയുന്നതിനിടേയാണ് മരണം.

കഴിഞ്ഞ സപ്തംബറില്‍ കോഴിക്കോട് എന്‍സിഎച്ച്ആര്‍ഒ സംഘടിപ്പിച്ച 'ഭരണഘടന, ജനാധിപത്യം, ഭരണകൂടം' സെമിനാര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. 'നിശബ്ദ സമൂഹത്തെ സൃഷ്ടിക്കാനാണ് ഫാഷിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. കശ്മീരികളോടും അസമിലെ ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. ഫാഷിസ്റ്റുകള്‍ക്കെതിരേ ജനാധിപത്യവാദികളുടെ ശക്തമായ പോരാട്ടം ഉയര്‍ന്ന് വരേണ്ടതുണ്ട്. പ്രതിഷേധക്കാര്‍ കൂട്ടംകൂട്ടമായി തെരുവില്‍ ഇറങ്ങണം'. ഇതായിരുന്നു പ്രൊഫ. ശേഷയ്യയുടെ ആഹ്വാനം


Tags: