കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്കു പരിക്ക്

Update: 2024-01-02 16:03 GMT

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്കു പരിക്കേറ്റു. പതിനൊന്നാം ബ്ലോക്കിന് സമീപമുണ്ടായ സംഘട്ടനത്തില്‍ മോഷണക്കേസ് പ്രതി നൗഫലിനാണ് തലയ്ക്കു പരിക്കേറ്റത്. കാപ്പ തടവുകാരനായ അശ്വിന്‍ ആക്രമിച്ചെന്നാണ് പരാതി. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News