ബ്രണ്ണന്‍ കോളജില്‍ കൊടിമരം മാറ്റിയ സംഭവം: എബിവിപി പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് പ്രിന്‍സിപ്പല്‍

മരണഭയമുണ്ടെന്നും പോലിസ് സംരക്ഷണം തേടിയതായും പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുനന്‍ പറഞ്ഞു.

Update: 2019-07-18 13:07 GMT

കണ്ണൂര്‍: തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോളജ് പ്രിന്‍സിപ്പല്‍ പോലിസില്‍ പരാതി നല്‍കി. മരണഭയമുണ്ടെന്നും പോലിസ് സംരക്ഷണം തേടിയതായും പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുനന്‍ പറഞ്ഞു.

ചെങ്ങനൂരില്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകന്‍ വിശാലിന്റെ ബലിദാനി ദിനത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം രാത്രി എബിവിപി പ്രവര്‍ത്തകര്‍ കോളജ് അങ്കണത്തില്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതു പോലിസ് എടുത്തുമാറ്റി. രാവിലെ പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണു കൊടിമരം സ്ഥാപിച്ചതെന്ന് പോലിസ് പറഞ്ഞു. രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് അനുവാദം നല്‍കിയിരുന്നത്.

സമയം കഴിഞ്ഞിട്ടും കൊടിമരം മാറ്റാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ തന്നെ കൊടിമരം പിഴുതുമാറ്റി പോലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ന് എബിവിപി കൊടിമരം വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.




Tags:    

Similar News