വായു ഗുണനിലവാരം ഉയരുന്നു; ഡൽഹിയിലെ സ്കൂളുകൾ ബുധനാഴ്ച തുറന്നേക്കും

Update: 2022-11-07 14:22 GMT

ന്യൂഡല്‍ഹി: വായു ഗുണ നിലവാരം ഉയർന്ന സാഹചര്യത്തിൽ ഡല്‍ഹിയിലെ പ്രൈമറി സ്കൂളുകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

കടുത്ത വായു മലിനീകരണത്തെ തുടര്‍ന്ന് പ്രൈമറി സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പൊതുവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനവും ബുധനാഴ്ചയോടെ നീക്കും.


സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും 50 ശതമാനം വര്‍ക് ഫ്രം ഹോം നിര്‍ബന്ധിതമാക്കിയ തീരുമാനത്തിനും മാറ്റമുണ്ടായതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.ഹൈവേ,റോഡ്, ഫ്ലൈഓവര്‍, മേല്‍പാലങ്ങള്‍ ,പൈപ്പ് ലൈന്‍ ,പവര്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കി. എന്നാല്‍ സ്വകാര്യ നിര്‍മാണത്തിനുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.


അതേസമയം ബി.എസ് III പെട്രോള്‍ വാഹനങ്ങള്‍ക്കും ബി.എസ് IV ഡീസല്‍ വാഹനങ്ങള്‍ക്കുമേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും.