ദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Update: 2022-05-25 17:17 GMT

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സതേണ്‍ എയര്‍ കമാന്‍ഡ് എ ഒ കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ജെ ചലപതി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ എന്നിവരും രാഷ്ട്രപതിയെ സ്വീകരിക്കാന്‍ എത്തി.

രാഷ്ട്രപതിയുടെ പത്‌നി സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി 26ന് രാവിലെ 11.30നു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു രാജ്ഭവനിലേക്കു മടങ്ങുന്ന അദ്ദേഹം വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പുനെയിലേക്കു തിരിക്കും.

Tags:    

Similar News