എസ് പിജി നിയമ ഭേദഗതി ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം

Update: 2019-12-10 01:14 GMT

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ എസ് പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. എസ് പിജി സുരക്ഷ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാക്കിക്കൊണ്ടുള്ള ഭേദഗതിക്കാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധി, മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ക്കുളള എസ് പിജി സുരക്ഷാകേന്ദ്രം ഈയിടെ പിന്‍വലിച്ചിരുന്നു. എസ് പിജി സുരക്ഷ പിന്‍വലിച്ച ശേഷം നെഹ്‌റു കുടുംബത്തിനു നിലവില്‍ സിആര്‍പിഎഫ് സുരക്ഷയാണു നല്‍കുന്നത്. ഇതോടൊപ്പം ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലിനും രാഷ്ടപതി അംഗീകാരം നല്‍കിയിട്ടുണ്ട്.



Tags:    

Similar News