പ്രജ്ഞ സിങ് ഠാക്കൂര്‍ കത്തിക്കുത്ത് കേസിലും പ്രതിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

എല്ലായ്‌പ്പോഴും കത്തി കൂടെ കൊണ്ട് നടക്കാറുള്ള പ്രജ്ഞ സിങ് ഠാക്കൂര്‍ 2001ല്‍ ശൈലേന്ദ്ര ദേവഗന്‍ എന്ന യുവാവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നാണ് ഭൂപേഷിന്റെ ആരോപണം. വഴക്കാളിയും ക്രിമിനല്‍ സ്വഭാവവുമുള്ള അവരെ എങ്ങിനെയാണ് സാധ്വി എന്നു വിളിക്കുന്നതെന്നും അദ്ദേഹം അല്‍ഭുതം പ്രകടിപ്പിച്ചു.

Update: 2019-04-26 13:35 GMT
റായ്പൂര്‍: ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍ കത്തിക്കുത്ത് കേസിലും പ്രതിയാണെന്് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. എല്ലായ്‌പ്പോഴും

കത്തി കൂടെ കൊണ്ട് നടക്കാറുള്ള പ്രജ്ഞ സിങ് ഠാക്കൂര്‍ 2001ല്‍ ശൈലേന്ദ്ര ദേവഗന്‍ എന്ന യുവാവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നാണ് ഭൂപേഷിന്റെ ആരോപണം. വഴക്കാളിയും ക്രിമിനല്‍ സ്വഭാവവുമുള്ള അവരെ എങ്ങിനെയാണ് സാധ്വി എന്നു വിളിക്കുന്നതെന്നും അദ്ദേഹം അല്‍ഭുതം പ്രകടിപ്പിച്ചു.

അതേസമയം, ഭൂപേഷിന്റെ ആരോപണങ്ങള്‍ ബിജെപി തള്ളി. മുഖ്യമന്ത്രി ബോധത്തോടെ സംസാരിക്കണമെന്നു ബിജെപി വക്താവ് ഹിതെഷ് ഭാജ്‌പേയ് ആവശ്യപ്പെട്ടു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച ഭൂപേഷ് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും ഭാജ്‌പേയ് ആവശ്യപ്പെട്ടു.

ഗോമൂത്രവും ചാണകവും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കഴിച്ചാണ് തന്റെ അര്‍ബുദം മാറിയതെന്ന് കഴിഞ്ഞ ദിവസം അവര്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കാന്‍സറിനെ തുടര്‍ന്ന് പ്രജ്ഞയുടെ സ്തനങ്ങള്‍ നീക്കം ചെയ്യുകയായിരുന്നെന്നും റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ എസ് എസ് രജപുത് പറഞ്ഞു.

Tags:    

Similar News