കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കി

പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് 71 ദിവസങ്ങള്‍ക്ക് ശേഷമാണ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നത്.

Update: 2019-10-14 09:03 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനങ്ങല്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് 71 ദിവസങ്ങള്‍ക്ക് ശേഷമാണ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നത്. എന്നാല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. ശക്തമായ സുരക്ഷാസംവിധാനത്തോടെയാണ് മൊബൈല്‍ കണക്ഷനുകളുടെ നിയന്ത്രണം നീക്കിയത്. ഇതുവരെ 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളാണ് ഇവിടെയുള്ളത്.

കഴിഞ്ഞ മാസം ലാന്റ് ലൈന്‍ സേവനങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചിരുന്നു. ഇതിന് പുറമേ, ബിഎസ്എന്‍എല്‍ സേവനങ്ങളും പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ പ്രദേശവാസികള്‍ അതൃപ്തി അറിയിച്ചുവെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ അയവുവരുത്താന്‍ ഭരണകൂടം തയ്യാറായത്. ആഗസ്ത് 5നാണ് കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനു മുന്നോടിയായാണ് അര്‍ധരാത്രി ജമ്മു കശ്മീരില്‍ നിരോധനാജ്ഞയും ആശയവിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയത്.

Tags:    

Similar News