പോര്‍ച്ചുഗലില്‍ ടൂറിസ്റ്റ് ബസ് അപകടം: 29 മരണം

Update: 2019-04-18 06:09 GMT

മദീറ: പോര്‍ച്ചുഗലിലെ മദീറ ഐലന്റിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തില്‍ 29 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ജര്‍മന്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ബസ്സാണ് മറിഞ്ഞത്. മരിച്ചവരില്‍ 11 പേര്‍ പുരുഷന്മാരും 17 പേര്‍ സ്ത്രീകളുമാണ്. മലയിടുക്കിലെ ഇറക്കം ഇറങ്ങുന്നതിനിടെ വളവ് തിരിയുന്നതിനിടയില്‍ ബസിന്റെ നിയന്ത്രണംവിട്ട് താഴെ ഒരു വീടിന് സമീപത്തേക്ക് പതിക്കുകയായിരുന്നു. 55 പേരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റ എന്നിവര്‍ അനുശോചനം അറിയിച്ചു.