പോപുലര്‍ഫ്രണ്ട് നേതാക്കള്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

നാഗാപ്രശ്‌നപരിഹാരത്തിനു കേന്ദ്രസര്‍ക്കാരും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡും തമ്മില്‍ നടക്കുന്ന ചര്‍ച്ചയുടെ പശ്ചാതലത്തിലായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രതിനിധി സംഘം നാഗാ സമാധാന ചര്‍ച്ചയുടെ പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

Update: 2019-10-31 16:50 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മണിപ്പൂര്‍ സംസ്ഥാന പ്രസിഡന്റ് വാഹിദുറഹ്മാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങുമായി കൂടിക്കാഴ്ച്ച നടത്തി.

നാഗാപ്രശ്‌നപരിഹാരത്തിനു കേന്ദ്രസര്‍ക്കാരും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡും (എന്‍എസ്‌സിഎന്‍ഐഎം വിഭാഗം) തമ്മില്‍ നടക്കുന്ന ചര്‍ച്ചയുടെ പശ്ചാതലത്തിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രതിനിധി സംഘം നാഗാ സമാധാന ചര്‍ച്ചയുടെ പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.സംസ്ഥാനത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച മുഖ്യമന്ത്രി നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് നേതാക്കളോട് വിശദീകരിച്ചു.

മണിപ്പൂരിലെ മുസ്‌ലിം സമുദായത്തിന്റെ ആവശ്യങ്ങള്‍ അടങ്ങുന്ന മെമ്മോറാണ്ടം മണിപ്പൂര്‍ മുസ്‌ലിം സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

എന്‍എസ്‌സിഎന്‍ഐഎം വിഭാഗവുമായുള്ള ചര്‍ച്ചയില്‍ മണിപ്പൂരിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പോപുലര്‍ഫ്രണ്ട് മണിപ്പൂര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഫ്തി അഷ്‌റഫ് ഹുസൈന്‍ ഖാസിമി, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ നേതാക്കളും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. 

Tags:    

Similar News