പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കള്‍ പാണക്കാട് സന്ദര്‍ശനം നടത്തി

ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരാണ് ചൊവ്വാഴ്ച രാവിലെ പാണക്കാട്ടെത്തിയത്.

Update: 2022-03-08 05:59 GMT

മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരാണ് ചൊവ്വാഴ്ച രാവിലെ പാണക്കാട്ടെത്തിയത്.

നേതാക്കള്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഖാസിം ഇരിക്കൂര്‍, നൂരിഷാ ത്വരീഖത്ത് നേതാവ് അലവി മൗലവി, സത്യസരണി ചെയര്‍മാന്‍ ടി അബ്ദു റഹ്മാന്‍ ബാഖവി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി, സുഹൈര്‍ ചുങ്കത്തറ, മുസ്‌ലിം ലീഗ് നേതാവ് കെ എ ഖാദര്‍ മാസ്റ്റര്‍ എന്നിവരുമായി സംസാരിച്ചു.

പോപുലര്‍ ഫ്രണ്ട് മലപ്പുറം സൗത്ത് ജില്ലാ സെക്രട്ടറി കെ കെ സാദിഖ് അലി, ഡിവിഷന്‍ സെക്രട്ടറി ടി സിദ്ധീഖ് മാസ്റ്റര്‍, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് പി അബ്ദുല്‍ മജീദ് എന്നിവര്‍ നേതാക്കളെ അനുഗമിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ദേശീയ നേതൃത്വം ആശംസകള്‍ നേര്‍ന്നു.