പോപുലര്‍ ഫ്രണ്ട് ഡേ: മട്ടന്നൂരില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും 17ന്

Update: 2021-02-15 11:11 GMT

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനാചരണ ഭാഗമായി ഫെബ്രുവരി 17ന് ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ മട്ടന്നൂരില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30ന് പാലോട്ടുപള്ളിയില്‍ നിന്നാരംഭിക്കുന്ന യൂനിറ്റ് മാര്‍ച്ചും ബഹുജന റാലിയും മട്ടന്നൂര്‍ ടൗണില്‍ പ്രത്യേകം സജ്ജമാക്കിയ ശഹീദ് ആലി മുസ്‌ലിയാര്‍ നഗറില്‍ സമാപിക്കും. പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹമൂദ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി സി അനസ്, എ സി ജലാലുദ്ദീന്‍, എന്‍ പി ഷക്കീല്‍, ലത്തീഫ് എടക്കര, സി കെ ഉനൈസ്, അസ്‌കര്‍ മൗലവി, എസ് വി ഷമീന പങ്കെടുക്കും.

    വാര്‍ത്താ സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എ പി മഹമൂദ്, ജില്ലാ സെക്രട്ടറി സി സി അനസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍ പി ഷക്കീല്‍, മട്ടന്നൂര്‍ ഡിവിഷന്‍ പ്രസിഡന്റ് സി പി നൗഫല്‍ പങ്കെടുത്തു.

Popular Front Day: Unity March and Mass Rally at Mattannur on the 17th

Tags:    

Similar News