പോപുലര്‍ ഫ്രണ്ട് ഡേ: വയനാട്ടിലെ മാര്‍ച്ച് കമ്പളക്കാട്ട്

വൈകീട്ട് 4.30 ന് കമ്പളക്കാട് ചാരായ വളവിനടുത്ത് നിന്ന് ആരംഭിക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്ലിയാര്‍ നഗറില്‍ (ക്രൈം ബ്രാഞ്ച് ഓഫീസിനടുത്തുള്ള മൈതാനം)സമാപിക്കും.

Update: 2021-02-15 12:26 GMT

കല്‍പറ്റ: കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ ബുധനാഴ്ച നടക്കുന്ന പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും വയനാട് ജില്ലയില്‍ കമ്പളക്കാട് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വൈകീട്ട് 4.30 ന് കമ്പളക്കാട് ചാരായ വളവിനടുത്ത് നിന്ന് ആരംഭിക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്ലിയാര്‍ നഗറില്‍ (ക്രൈം ബ്രാഞ്ച് ഓഫീസിനടുത്തുള്ള മൈതാനം)സമാപിക്കും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ പി അഷ്‌റഫ്, ജില്ലാ സെക്രട്ടറി എസ്.മുനീര്‍, ജില്ലാ കമ്മിറ്റി അംഗീ നാസര്‍ എട്ടു ബൈത്ത്, എന്നിവര്‍ പങ്കെടുത്തു.


Tags:    

Similar News