ഡല്‍ഹിയില്‍ പോപുലര്‍ ഫ്രണ്ട് നിയമസഹായ കേന്ദ്രം തുടങ്ങി

ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് സഹായത്തിനായി വിളിക്കാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പറും ഒരുക്കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍: 9870233101.

Update: 2020-03-01 03:20 GMT

ന്യൂഡല്‍ഹി: സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനു നേരെ ഹിന്ദുത്വരും പോലിസും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും തീവയ്പിലും ആക്രമണത്തിലും സര്‍വതും നഷ്ടപ്പെടുകയും ചെയ്തവര്‍ക്കു വേണ്ടി പോപുല്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ നിയമ-മാനുഷിക സഹായ കേന്ദ്രം തുടങ്ങി. അഭിഭാഷകരടങ്ങുന്ന ഒരു സംഘമാണ് നിയമസഹായ കേന്ദ്രത്തിനു നേതൃത്വം നല്‍കുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും കലാപത്തെ നിയമപരമായി പ്രതിരോധിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് നിയമസഹായ ഓഫിസ് തുടങ്ങിയത്.

    ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് സഹായത്തിനായി വിളിക്കാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പറും ഒരുക്കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍: 9870233101.

    കലാപത്തിലെ ഇരകള്‍ക്ക് നിയമപരവും മാനുഷികപരവുമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ ഇതിനകം 42 പേര്‍ മരണപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍, കടകള്‍, സ്‌കൂളുകള്‍, മറ്റ് സ്വത്തുക്കള്‍ തുടങ്ങിയവ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.




Tags:    

Similar News