കൊവിഡ് പ്രതിരോധത്തിലും സന്നദ്ധ സേവനങ്ങളിലും സജീവമായി പോപുലര്‍ ഫ്രണ്ട്

Update: 2021-05-30 14:13 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനരംഗത്തും സന്നദ്ധ സേവനങ്ങളിലും സജീവമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്ത്. സംസ്ഥാനത്ത് വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിവരുന്നതെന്ന് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ അറിയിച്ചു. മാതൃകാപരമായ നിരവധി സേവന പ്രവര്‍ത്തനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ വ്യത്യസ്തങ്ങളായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തില്‍ നടന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്. ഇതില്‍ ഏറ്റവും പ്രധാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണമാണ്. 937 മൃതദേഹങ്ങളാണ് ഇക്കാലയളവില്‍ പോപുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്. 2688 കുടുംബങ്ങളില്‍ ചികില്‍സാ സഹായമെത്തിച്ചു. 64 ഇടങ്ങളില്‍ ചികില്‍സാ ഉപകരണങ്ങള്‍ വാങ്ങി നല്‍കി. 12939 വീടുകളില്‍ ഭക്ഷണക്കിറ്റ് എത്തിച്ചുനല്‍കി. 169 രോഗികള്‍ക്ക് ആംബുലന്‍സ് സേവനം നല്‍കി. 1255 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കി. വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പടെ 1041 ഇടങ്ങളില്‍ അണുനശീകരണം നടത്തി. പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ അഭിനന്ദിച്ചു.

Popular Front active in Covid defense and voluntary services


Tags:    

Similar News