ബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു

Update: 2024-02-02 07:30 GMT

കാണ്‍പൂര്‍: പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചു. കാണ്‍പൂരിലെ നടിയുടെ വസതിയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. സെര്‍വിക്കല്‍ കാന്‍സറിന് ചികില്‍സയിലായിരുന്ന പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുടുംബം മരണവിവരം അറിയിച്ചത്. നടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. മോഡലിങ്ങിലൂടെ ബോളിവുഡിലെത്തിയ പൂനം പാണ്ഡെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ സജീവമായിരുന്നു. 2020 സപ്തംബറിലാണ് വിവാഹിതയായത്. പിന്നീട് ഗാര്‍ഹീക പീഡനത്തിന് ഭര്‍ത്താവിനെതിരേ പരാതി നല്‍കിയിരുന്നു.

Tags:    

Similar News