പുന്നോല്‍ ഹരിദാസ് വധം : പിടിയിലായ ആര്‍എസ്എസ് നേതാവിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലിസ്
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ കുമാറിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലിസ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസില്‍ രണ്ടുപേരെ കൂടി പിടികൂടിയാല്‍ അന്വേഷണം പൂര്‍ത്തിയാകുമെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. അതേസമയം നിജില്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞ പിണറായി പാണ്ട്യാലമുക്കിലെ വീടിന് നേരെ ബോബെറിഞ്ഞവരില്‍ ആരെയും പിടികൂടാന്‍ പോലിസിന് ആയില്ല. നിജില്‍ കുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്ത് രേഷ്മയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഹരിദാസിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സിപിഎം ശക്തി കേന്ദ്രമായ പിണറായിയില്‍ ഒളിച്ച് താമസിച്ച സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്.