നടന്‍ ബാബുരാജിന് പോലിസ് നോട്ടീസ്

Update: 2025-07-29 08:05 GMT

കൊച്ചി: വഞ്ചനാ കേസില്‍ നടന്‍ ബാബുരാജിന് പോലിസിന്റെ നോട്ടീസ്. അടിമാലി പോലിസാണ് നോട്ടീസയച്ചത്. യുകെ മലയാളികളില്‍ നിന്ന് പണം കൈപറ്റി കബളിപ്പിച്ചെന്ന പരാതിയില്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ്.

നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പോലിസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജ് മറുപടി നല്‍കിയത്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ തിരഞ്ഞെടുപ്പില്‍ ബാബുരാജ് മല്‍സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്.