പായലിനെ നിരന്തരം ജാതീയമായി അധിക്ഷേപിച്ചിരുന്നെന്ന് മുംബൈ പോലിസ്

പായലിൻറെ സീനിയേഴ്സ് ആയിരുന്ന മൂന്ന് ഡോക്ടര്‍മാരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കാൻ പോകുന്നതിനിടയിലാണ് കോടതിയിൽ പോലിസ് റിപോർട്ട് നൽകിയിരിക്കുന്നത്. പായലിനെ നിരന്തരം അധിക്ഷേപിച്ചിരുന്നെന്നാണ് മുംബൈ പൊലീസിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

Update: 2019-06-22 18:49 GMT

മുംബൈ: ഡോക്ടര്‍ പായല്‍ തദ്‌വിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സീനിയര്‍ ഡോക്ടര്‍മാര്‍ പായലിനെ നിരന്തരം ജാതീയമായി അധിക്ഷേപിച്ചിരുന്നെന്ന് മുംബൈ പോലിസ്. ജാതി പീഡനത്തെ തുടര്‍ന്ന് മേയ് 22 നാണ് പായല്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. തുടർന്ന് പായലിന്‍റെ സീനിയേര്‍സ് ആയിരുന്ന ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.

പായലിൻറെ സീനിയേഴ്സ് ആയിരുന്ന മൂന്ന് ഡോക്ടര്‍മാരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കാൻ പോകുന്നതിനിടയിലാണ് കോടതിയിൽ പോലിസ് റിപോർട്ട് നൽകിയിരിക്കുന്നത്. പായലിനെ നിരന്തരം അധിക്ഷേപിച്ചിരുന്നെന്നാണ് മുംബൈ പൊലീസിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. കൂടാതെ പായലിനെ ജോലി ചെയ്യാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് ‍ഡോക്ടര്‍മാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

സീനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരം ജാതിയധിക്ഷേപം നടത്തിയതിനെത്തുടര്‍ന്നാണു തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് തദ്‌വിയുടെ അമ്മ ആബിദ സല്‍മാന്‍ നേരത്തെ ആരോപിച്ചിരുന്നു. മകള്‍ മരിക്കുന്നതിനു മുന്‍പുതന്നെ അവര്‍ പ്രതികള്‍ക്കെതിരേ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തദ്‌വിയുടെ കിടക്കവിരിയിലാണ് അറസ്റ്റിലായ മൂന്നു പേര്‍ കാലുകള്‍ തുടച്ചിരുന്നതെന്നതടക്കമുള്ള ഗുരുതര ആരോപണമുയര്‍ന്നിരുന്നു. മെയ് 22നാണ് ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആദിവാസി വിഭാഗത്തില്‍ പെടുന്ന പായലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News