പൊടാരന്‍ മാംഗോ ജ്യൂസ് നിരോധിച്ചു

Update: 2022-07-26 16:18 GMT

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം 2006 ഉം ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാല്‍ പൊടാരന്‍ മാംഗോ ജൂസിന്റെ ഉല്‍പ്പദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദ് ഉത്തരവിട്ടു. നിരോധിച്ച ഉല്‍പ്പന്നം വിപണിയില്‍ ലഭ്യമാണെങ്കില്‍ 18004251125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണം.

കൊല്ലത്ത് വിപണിയിലുള്ള പാനീയമായ പൊടാരന്‍ മാംഗോ ജ്യൂസിന്റെ കുപ്പി അസാധാരണമായി വീര്‍ത്തുപൊട്ടിത്തെറിച്ചിരുന്നു. പാനീയങ്ങള്‍ക്ക് ദുര്‍ഗന്ധവും അനുഭവപ്പെട്ടെന്നാണ് ആക്ഷേപം. ഒന്നിലധികം സംഭവങ്ങള്‍ ഇത്തരത്തില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. ഇതില്‍ പാനീയത്തിന് കുഴപ്പമുണ്ടെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പൊടാരന്‍ മാംഗോ ജ്യൂസ് എന്ന പാനീയത്തിന്റെ വില്‍പ്പന നിരോധിച്ചിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ കാങ്കയം മലപാളയത്താണ് കമ്പനിയുടെ ആസ്ഥാനം.

Tags:    

Similar News