പോക്‌സോ കേസിലെ അതിജീവിതയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Update: 2025-01-23 14:53 GMT

കൊല്ലം: പതിനഞ്ചുവയസുകാരി പ്രസവിച്ച സംഭവത്തില്‍ അതിജീവിതയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പോലിസ് അറസ്റ്റ് ചെയ്തു. കോയിവിള സൈമണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സൈമണും സംഘവും പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ നിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Tags: