പോക്‌സോ കേസ് പ്രതി കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തൂങ്ങിമരിച്ചു

Update: 2020-07-19 15:57 GMT

കാസര്‍കോഡ്: പോക്‌സോ കേസില്‍ പ്രതിയായ യുവാവ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തൂങ്ങിമരിച്ചു. മാലോം സ്വദേശി ഷൈജുവാണ് മരിച്ചത്. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. വീടിന് സമീപത്തുള്ള 16കാരനെ ടിവി നന്നാക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ഷൈജു ഒരാഴ്ച മുമ്പ് റിമാന്‍ഡിലായത്. തുടര്‍ന്ന് ഷൈജുവിനെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇന്ന സാംപിള്‍ പരിശോധനാ ഫലം വന്നപ്പോള്‍ നെഗറ്റീവായിരുന്നു. ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് വൈകീട്ട് 3.30ഓടെ ജയിലിലേക്കു കൊണ്ടു പോവാനിരിക്കുകയായിരുന്നു. ഇതിനിടെ വൈകീട്ട് മൂന്നോടെ ശുചിമുറിയില്‍ പോവണമെന്ന് ആവശ്യപ്പെട്ട പോയ ഷൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Pocso case accused was hanged in Covid Observatory


Tags: