മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മൂന്നാം അലോട്ട്‌മെന്റോടെ രാഷ്ട്രീയക്കളി അവസാനിക്കുമെന്ന് മന്ത്രി

Update: 2024-05-25 08:44 GMT

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ ആദ്യ അലോട്ട്‌മെന്റ് തുടങ്ങുന്നതിന് മുമ്പ് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മൂന്നാം അലോട്ട്‌മെന്റ് കഴിയുമ്പോള്‍ രാഷ്ട്രീയക്കളി അവസാനിക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശുചീകരണ ദിനം സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ശുചീകരണ ദിനം. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്‌കൂള്‍ പ്രവേശനോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങള്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. ലഹരിക്കെതിരേ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News