പ്ലസ് വണ്‍ പ്രവേശനം: കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റിലേക്ക് മാറ്റണമെന്ന കോടതി ഉത്തരവിനെതിരെ അപ്പീല്‍

ഈ പത്തു ശതമാനം മാറ്റി നിര്‍ത്തിയാകും അലോട്‌മെന്റ് നടത്തുക. ട്രയല്‍ അലോട്ട്‌മെന്റ് തുടങ്ങിയ ശേഷം ഉള്ള നീക്കം കൂടുതല്‍ ആശയ കുഴപ്പത്തിന് കാരണമാകും.

Update: 2022-07-31 01:26 GMT

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റിലേക്ക് മാറ്റാന്‍ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഈ പത്തു ശതമാനം മാറ്റി നിര്‍ത്തിയാകും അലോട്‌മെന്റ് നടത്തുക. ട്രയല്‍ അലോട്ട്‌മെന്റ് തുടങ്ങിയ ശേഷം ഉള്ള നീക്കം കൂടുതല്‍ ആശയ കുഴപ്പത്തിന് കാരണമാകും.

പൊതു മെറിറ്റ് ആയി കണക്കാക്കിയ ട്രയല്‍ അലോട്‌മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകള്‍ ആണ് മാറ്റുന്നത്. ഇത്രയും സീറ്റില്‍ ട്രയല്‍ ഘട്ടത്തില്‍ വന്ന കുട്ടികള്‍ ഒന്നാം അലോട്‌മെന്റില്‍ പുറത്താകുമൊ എന്നും ആശങ്ക ഉണ്ട്. ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം അപ്പീല്‍ പോകാന്‍ തീരുമാനിച്ചതാണ് പ്രശ്‌നം. ഓപ്പണ്‍ മെറിറ്റ് ആയി കണക്കാക്കി ട്രയല്‍ അലോട്‌മെന്റ് നടത്തിയ സീറ്റുകള്‍ ആണ് മാറ്റിവെക്കുന്നത്‌.

Tags: