പിണറായി 2.0: ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും, ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും

സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ രത്‌ന ചുരുക്കമാകും പ്രോഗ്രസ് റിപോര്‍ട്ട്.

Update: 2022-06-02 01:49 GMT

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് വൈകീട്ട് സമാപിക്കും. സംസ്ഥാനതല സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ രത്‌ന ചുരുക്കമാകും പ്രോഗ്രസ് റിപോര്‍ട്ട്.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടന്നുവരുന്ന എന്റെ കേരളം മെഗാപ്രദര്‍ശന വിപണനമേളയും ഇന്ന് അവസാനിക്കും. മെയ് 27നാണ് മേള ആരംഭിച്ചത്. പ്രശസ്തരമായ കലാകാരന്‍മാര്‍ നയിക്കുന്ന സാംസ്‌കാരി കലാപരിപാടികളടക്കം നിരവധി പരിപാടികളാണ് മേളയുടെ ഭാഗമായി കനകക്കുന്നില്‍ അരങ്ങേറുന്നത്.

Tags: