എടിഎമ്മിലേക്ക് പണം കൊണ്ടുപോയ പിക്കപ്പ് വാന്‍ ടിപ്പറിലിടിച്ച് ഒരു മരണം(വീഡിയോ)

Update: 2021-07-23 13:02 GMT

Full View

കണ്ണൂര്‍: കണ്ണപുരത്തിനു സമീപം യോഗശാലയില്‍ എടിഎമ്മിലേക്ക് പണം കൊണ്ടുപോയ പിക്കപ്പ് വാന്‍ ടിപ്പര്‍ ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്കു പരിക്ക്. എടിഎമ്മിലേക്ക് പണം കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാന്‍ ഡ്രൈവര്‍ മംഗലാപുരം സ്വദേശി ജയപ്രകാശ്(47) ആണ് മരിച്ചത്. ഇന്നു വൈകീട്ട് മൂന്നോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 14 ബി 3639 ടിപ്പര്‍ ലോറിയില്‍ പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ ഭാഗം തകര്‍ന്നു. പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന സെക്യൂരി ജീവനക്കാരായ പൊന്നപ്പ, ഉമേഷ്, പ്രശാന്ത്, ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് വാഹനത്തിലെ സുരക്ഷാ ജീവനക്കാരുടെ തോക്ക് ഉള്‍പ്പെടെയുള്ളവ പൊട്ടി റോഡിലേക്ക് തെറിച്ചുവീണു. കണ്ണപുരം പോലിസ് സ്ഥലത്തെത്തി.

Pickup van collided with a tipper carrying cash to an ATM, one dead

Tags:    

Similar News