അനുകരണീയ മാതൃകയുമായി പോപുലര്‍ഫ്രണ്ട്; രാജ്യത്ത് ഇതുവരെ സംസ്‌കരിച്ചത് 9000ത്തില്‍ അധികം കൊവിഡ് മൃതദേഹങ്ങള്‍

കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളില്‍ ആയിരക്കണക്കിന് വോളണ്ടിയര്‍മാരെ അണിനിരത്തി നിരവധിയായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന രാജ്യത്തുടനീളം നേതൃത്വ പരമായ പങ്കുവഹിച്ചത്.

Update: 2021-06-09 08:33 GMT

ന്യൂഡല്‍ഹി: വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ കൊവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര സാന്നിധ്യമായി മാറിയിരിക്കുകയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളില്‍ ആയിരക്കണക്കിന് വോളണ്ടിയര്‍മാരെ അണിനിരത്തി നിരവധിയായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന രാജ്യത്തുടനീളം നേതൃത്വ പരമായ പങ്കുവഹിച്ചത്.

ബന്ധുക്കളും പ്രിയപ്പെട്ടവരും കൈഒഴിഞ്ഞ കൊവിഡ് ബാധിത മൃതദേഹങ്ങള്‍ മത, ജാതി വ്യത്യാസമില്ലാതെ യഥോചിതം സംസ്‌ക്കരിക്കുന്നതിലാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിര്‍ദ്ദേശിക്കുന്ന നടപടി ക്രമങ്ങള്‍ (എസ്ഒപി) പാലിച്ച് കൊവിഡ് മഹാമാരിയുടെ ഇരകളെ സംസ്‌കരിക്കാന്‍ പരിശീലനം സിദ്ധിച്ച പിഎഫ്‌ഐ വോളന്റിയര്‍മാര്‍ കര്‍ണാടകയില്‍ മാത്രം 1,854 ലധികം മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്.

മൃതദേഹം സംസ്‌ക്കരിച്ച ശേഷം പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ ഗാര്‍ഹിക സമ്പര്‍ക്ക് വിലക്കിനുള്ള എല്ലാ സൗകര്യങ്ങളും പ്രവര്‍ത്തകര്‍ക്ക് സംഘടന ഒരുക്കുന്നുണ്ട്. രാജ്യത്തുടനീളം ഇതുവരെ 9,000 ത്തിലധികം മൃതദേഹങ്ങളാണ് പിഎഫ്‌ഐ സംസ്‌ക്കരിച്ചത്.

ആരും അവകാശവാദ മുന്നയിക്കാത്ത കൊവിഡ് ബാധിതരായി മരിച്ചവരുടെ നിരവധി മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കെട്ടിക്കിടക്കുകയാണെന്നും അവ സംസ്‌ക്കരിക്കുന്നതിലാണ് സംഘടന ഇപ്പോള്‍ ശ്രദ്ധയൂന്നുന്നതെന്നും പോപുലര്‍ ഫ്രണ്ട് തമിഴ്‌നാട് ഭാരവാഹി എം അബ്ദുള്‍ റസാക്ക് പറഞ്ഞു.

പാരീസിനടുത്തുള്ള മന്നാഡിയില്‍ 60 കിടക്കകളുള്ള ഐസൊലേഷന്‍ കേന്ദ്രം ഒരുക്കുകയും 500 ഓക്‌സിജന്‍ സിലിണ്ടറുകള്‍, സൗജന്യ ആംബുലന്‍സ് സൗകര്യം, 58000 ത്തോളം പേര്‍ക്ക് കുടിവെള്ള വിതരണം എന്നിവയും കര്‍ണാകടയില്‍ പിഎഫ്‌ഐ നടത്തിയിട്ടുണ്ടെന്ന് എം അബ്ദുള്‍ റസാക്ക് പറഞ്ഞു.

Tags: