എന്നത്തേതും പോലെ ഇന്നും ഇന്ധനവില കൂട്ടി; പെട്രോള്‍ വില 102 കടന്നു

തിരുവനന്തപുരത്ത് 103.95 രൂപയും , കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില.

Update: 2021-07-17 04:47 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ മാറ്റമുണ്ടാകുമ്പോഴും രാജ്യത്ത് എന്നത്തേതും പോലെ ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില.

തിരുവനന്തപുരത്ത് 103.95 രൂപയും , കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ഡീസൽ വിലയിൽ മാറ്റമില്ല.