തെരുവുനായ ആക്രമണം; അടിയന്തര വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രിം കോടതി

Update: 2023-06-13 08:31 GMT

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രിം കോടതിയുടെ അവധിക്കാല ബെഞ്ച്. അത്യാവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി വാക്കാല്‍ പരാമര്‍ശം നടത്തി. കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകന്‍ വി കെ ബിജുവാണ് ഹരജി വീണ്ടും പരാമര്‍ശിച്ചത്. തെരുവ് നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ നിഹാല്‍ മരണപ്പെടാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ജൂലൈയില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

Tags:    

Similar News