അമ്മയോടൊപ്പം ഉറങ്ങുന്ന കുഞ്ഞിനെ എടുത്തോടി യുവാവ്; വീഡിയോ പുറത്ത് വിട്ട് പോലിസ്

Update: 2022-08-28 15:28 GMT

ലഖ്‌നൗ: അമ്മയോടൊപ്പം റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തോടി യുവാവ്. യുപിയിലെ മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന 7 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഒരാള്‍ എടുത്തോടിയത്. കുഞ്ഞിനെ നിരീക്ഷിക്കുന്നതിന്റേയും എടുത്തോടുന്നതിന്റേയും വീഡിയോ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി വീഡിയോ പുറത്ത് വിട്ട് പ്രതിയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പോലിസ്. യുപിയെ പോലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ കൗശിക് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കാസ്ഗഞ്ച്, ബദൗണ്‍, ബറേലി മേഖലകളിലുള്ളര്‍ തങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കണമെന്ന് പോലിസ് അഭ്യര്‍ഥിച്ചു.