കോയമ്പത്തൂരില്‍ പെരിയാര്‍ പ്രതിമയില്‍ കാവിനിറം പൂശി

Update: 2020-07-17 09:42 GMT

സുന്ദരാപുരം: കോയമ്പത്തൂരില്‍ സാമൂഹികപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ വി രാമസ്വാമിയുടെ പൂര്‍ണകായ പ്രതിമയില്‍ കാവിനിറം പൂശിയ നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് ഡിഎംകെ, എംഡിഎംകെ, വിസികെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പെരിയാര്‍ പ്രതിമയില്‍ കാവി നിറം പൂശിയവരെ കണ്ടെത്തി ഇടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഷേധിച്ചത്. നടപടിയെടുക്കുമെന്ന് പോലിസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിമ കഴുകി വൃത്തിയാക്കിയ ശേഷം പിരിഞ്ഞുപോയി. 1995ല്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയിലാണ് അതിക്രമം കാട്ടിയത്.

    തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഇക്കരം അതിക്രമങ്ങള്‍ക്കു പിന്നിലെന്ന് ഡിഎംകെ എംഎല്‍എ എന്‍ കാര്‍ത്തിക് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി എസ് സുന്ദരം ആവശ്യപ്പെട്ടു. നേരത്തെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കുമെന്ന് യുവമോര്‍ച്ചാ നേതാവ് എസ് ജി സൂര്യ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ബ്രാഹ്മണ്യത്തിനെതിരേയും അനാചാരങ്ങള്‍ക്കെതിരേയും ശക്തമായി പോരാടിയ സാമൂഹിക പ്രവര്‍ത്തകനാണ് ഇ വി രാമസ്വാമി എന്ന പെരിയാര്‍. 1879ല്‍ ജനിച്ച പെരിയാറിന്റെ ജാതി-ബ്രാഹ്മണ മേധാവിത്വ വിരുദ്ധ സിദ്ധാന്തങ്ങള്‍ തമിഴ്ജനതയില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Periyar's Statue Smeared With Saffron Paint In Coimbatore



Tags:    

Similar News