പെരിയ ഇരട്ടക്കൊലപാതകം: പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി പീതാംബരന്‍

കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടു. മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാള്‍ നല്‍കിയ ഉപദേശ പ്രകാരമാണ് പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ചത്.

Update: 2019-02-27 07:39 GMT

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി പീതാംബരന്‍. കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടു. മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാള്‍ നല്‍കിയ ഉപദേശ പ്രകാരമാണ് പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ചത്.

ഏരിയ ഭാരവാവാഹിയാണ് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടിയത്. വെളുത്തോളിയിലെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എത്തിയാണ് കൊലപാതക സംഘം കുളിച്ചത്. അതിന് ശേഷം ചട്ടഞ്ചാല്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ തങ്ങി. പ്രാദേശിക പ്രശ്‌നങ്ങളെന്നും പ്രതികളെ പാര്‍ട്ടി സഹായിച്ചിട്ടില്ലെന്നും ആയിരുന്നു നേരത്തെ പാര്‍ട്ടി നിലപാട്. ഇത് തിരുത്തുന്നതാണ് ഒന്നാം പ്രതിയുടെ മൊഴി.

Tags: