ടോള്‍ പിരിവ്: നല്ല സേവനങ്ങള്‍ വേണമെങ്കില്‍ ആളുകള്‍ പണം മുടക്കേണ്ടി വരുമെന്ന് നിതിന്‍ ഗഡ്കരി

Update: 2021-09-16 19:14 GMT

ന്യൂഡല്‍ഹി: മികച്ച റോഡുകള്‍ പോലെയുള്ള നല്ല സേവനങ്ങള്‍ വേണമെങ്കില്‍ ആളുകള്‍ പണം മുടക്കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. എക്‌സ്പ്രസ് ഹൈവേകളിലെ ടോള്‍ ചാര്‍ജുകള്‍ യാത്ര ചെലവേറിയതാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. 'നിങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഹാള്‍ വേണമെങ്കില്‍ പണം നല്‍കേണ്ടി വരും. അല്ലാത്തപക്ഷം മൈതാനത്ത് പോലും വിവാഹം നടത്താം' അദ്ദേഹം പറഞ്ഞു.

'ഗുണമേന്മയുള്ള എക്‌സ്പ്രസ് വേകള്‍ യാത്രാ സമയവും യാത്രകള്‍ക്കുള്ള ഇന്ധനച്ചെലവും ഗണ്യമായി കുറക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേ യാത്രാ സമയം 12 മണിക്കൂറായി കുറക്കും. ഡല്‍ഹിയില്‍ നിന്ന് ഒരു ട്രക്കിന് മുംബൈയിലെത്താന്‍ 48 മണിക്കൂര്‍ എടുക്കും. എന്നാല്‍ അതിവേഗ പാതയില്‍ 18 മണിക്കൂര്‍ മാത്രമേ എടുക്കൂ. അതിനാല്‍, ഒരു ട്രക്കിന് കൂടുതല്‍ ട്രിപ്പുകള്‍ പോകാന്‍ കഴിയും, അത് കൂടുതല്‍ ബിസിനസ് നടക്കുന്നതിലേക്ക് നയിക്കും.' നിതിന്‍ ഗഡ്കരി പറഞ്ഞു.

Tags:    

Similar News