ആശുപത്രി ഐസിയുവില്‍ രോഗിയെ എലി കടിച്ചു

Update: 2021-06-23 01:15 GMT

മുംബൈ: മുംബൈയിലെ ആശുപത്രിയിലെ ഐസിയുവില്‍ അബോധാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ കണ്ണിനു സമീപം എലികള്‍ കടിച്ചു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) നടത്തുന്ന ഘാട്‌കോപറിലെ രാജവാടി ആശുപത്രിയിലാണ് സംഭവം. രോഗിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുംബൈ മേയര്‍ കിഷോരി പെദ്‌നേക്കര്‍ പറഞ്ഞു. 'രോഗിയുടെ അവസ്ഥ നല്ലതല്ല. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ആവശ്യമായ നടപടി ഞങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരിക്കുകള്‍ പുറത്താണെന്നുമ രോഗിയുടെ കണ്ണിനെ ബാധിച്ചിട്ടില്ലെന്നും രാജവാടി ആശുപത്രി മേധാവി ഡോ. വിദ്യാ താക്കൂര്‍ പറഞ്ഞു. സംഭവം നടന്ന വാര്‍ഡ് താഴത്തെ നിലയിലാണെന്നും പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ആശുപത്രി പരിസരത്ത് ആളുകള്‍ മാലിന്യം തള്ളുന്നതിനാലാവാം എലികളെത്തിയതെന്നും അവര്‍ പറഞ്ഞു.രോഗിയെ ആശുപത്രിയില്‍ നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ഒരു ബന്ധു പറഞ്ഞു.

Patient bitten by rats in Rajawadi hospital's ICU

Tags: