യുപിയില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്ന രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് കണ്ടെടുത്തു. എന്നാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Update: 2020-07-03 06:07 GMT

ലക്നോ: യുപിയില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്ന രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു. കൂലി തൊഴിലാളി സുല്‍ത്താന്‍ ഖാന്‍ (44) ആണ് മര്‍ദ്ദനത്തില്‍ കൊല്ലപെട്ടത്. അലിഗഡ് നഗരത്തിലെ ക്വാര്‍സി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം. മൂത്രതടസത്തിന്റെ ചികില്‍സക്കായാണ് സുല്‍ത്താന്‍ ഖാന്‍ ആശുപത്രിയില്‍ എത്തിയത്.

ആദ്യം തന്നെ ചികില്‍സാ നിരക്കിനെ കുറിച്ച് മരുമകന്‍ ചമന്‍ ആശുപത്രി ജീവനക്കാരോട് ചോദിച്ചിരുന്നു. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിനു ശേഷം പറയാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്‌കാനിങ്ങില്ലാതെ തന്നെ ആശുപത്രി 5000 രൂപ ഈടാക്കി. തര്‍ക്കത്തെ തുടര്‍ന്ന് ഡിസ്ചാര്‍ജ് കഴിഞ്ഞ് ഇറങ്ങുകയായിരുന്ന സുല്‍ത്താനെ ആശുപത്രി ജീവനക്കാര്‍ റോഡിലിട്ട് വടികൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. തങ്ങളെ വിട്ടയക്കണമെന്ന് ഉദ്യോഗസ്ഥരോട് അവര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ല. മുറിവാടക 4000 രൂപയിലധികം ആവശ്യപ്പെട്ടായിരുന്നു മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് കണ്ടെടുത്തു. എന്നാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം കേസ് അന്വേഷിച്ചുവരികയാണന്ന് ക്വാര്‍സി പോലിസ് സ്റ്റേഷനില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍ ചോട്ട് ലാല്‍ പറഞ്ഞു.


Tags:    

Similar News