തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി

Update: 2023-06-12 06:34 GMT
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പാലയാട് സ്വദേശി മഹേഷാണ് മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് ഡോ. അമൃത രാഗിയാണ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഭാര്യയും മകളുമാണ് മഹേഷിനമെ ആശുപത്രിയിലെത്തിച്ചത്. പരിശോധനക്കിടെ നെഞ്ചില്‍ അമര്‍ത്തിയപ്പോള്‍ കൈവീശി അടിച്ചെന്നാണ് പരാതി. പോലിസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മഹേഷ് മദ്യപിച്ചിരുന്നതായും ഡോക്ടര്‍ പോലിസിനോട് പറഞ്ഞു.

Tags: