മുസ്‌ലിംലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു; പരപ്പനങ്ങാടിയില്‍ സംഘര്‍ഷത്തിന് കോപ്പ് കൂട്ടുന്നു

ഇന്ന് പുലര്‍ച്ചെ മുസ്‌ലിംലീഗ് നേതാവും എസ്ടിയു മണ്ഡലം ട്രഷററുമായ ചേക്കാലി അബ്ദുറസാക്കിന്റ വീട്ടിനു മുമ്പില്‍ നിര്‍ത്തിയിട്ട ബൈക്ക് അഗ്‌നിക്ക് ഇരയാക്കി. വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

Update: 2019-01-22 07:36 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരദേശത്ത് സംഘര്‍ഷത്തിന് കോപ്പുകൂട്ടി ഇരുട്ടിന്റെ മറവിലുള്ള ആക്രമണങ്ങള്‍ പതിവാകുന്നു. ഇന്ന് പുലര്‍ച്ചെ മുസ്‌ലിംലീഗ് നേതാവും എസ്ടിയു മണ്ഡലം ട്രഷററുമായ ചേക്കാലി അബ്ദുറസാക്കിന്റ വീട്ടിനു മുമ്പില്‍ നിര്‍ത്തിയിട്ട ബൈക്ക് അഗ്‌നിക്ക് ഇരയാക്കി. വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. തീരദേശത്ത് കുറച്ച് മാസങ്ങളായി തുടരുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ബൈക്ക് കത്തിച്ച സംഭവം. ഇതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണ് എന്ന് യൂത്ത് ലീഗ് ആരോപിച്ചു. സമീപത്തെ സിസിടിവികള്‍ പരിശോധിക്കണമെന്നും, അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നും മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ നടത്തി നാട്ടില്‍ സമാധാന ജീവിതം ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്താന്‍ ആരും ശ്രമിക്കണ്ടെന്നും അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.


Tags:    

Similar News