ഇസ്രായേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം: അറബ് ലീഗ് അധ്യക്ഷ പദവി ഫലസ്തീന്‍ നിരസിച്ചു

Update: 2020-09-22 16:46 GMT

റാമല്ല: അറബ്‌രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതില്‍ പ്രതിഷേധിച്ച് അറബ് ലീഗിന്റെ അധ്യക്ഷപദം ഫലസ്തീന്‍ നിരസിച്ചു. അടുത്ത ആറു മാസത്തേക്ക് ഫലസ്തീന് അര്‍ഹതപ്പെട്ട അറബ്‌ലീഗ് ചെയര്‍മാന്‍ സ്ഥാനമാണ് വേണ്ടെന്നു വയ്ക്കുന്നതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കി പ്രഖ്യാപിച്ചത്. ഇക്കാര്യം അറബ്‌ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്തിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെയോ മറ്റോ പേരെടുത്ത് പറയാതെയാണ് അധ്യക്ഷപദവി നിരസിക്കുന്ന തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്. ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ സാധാരണ ബന്ധം സ്ഥാപിക്കുമ്പോള്‍ അറബ്‌ലീഗ് ചെയര്‍മാന്‍ പദവി ബഹുമാനമായി കാണാനാവില്ലെന്നും മാലികി പറഞ്ഞു.

    ഈയിടെ ഇസ്രായേല്‍ യുഎഇയുമായും മറ്റും ധാരണയിലെത്തിയത് ഫലസ്തീനികള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. ഇറാനും തുര്‍ക്കിയും ഉള്‍പ്പെടെ ശക്തമായ ഭാഷയിലാണ് യുഎഇയുടെയും ബഹ്‌റയ്‌ന്റെയും നടപടിയെ നടപടിയെ വിമര്‍ശിച്ചത്. ഫലസ്തീനികള്‍ ഇടപാടിനെ 'വിശ്വാസവഞ്ചന' എന്നാണ് വിശേഷിപ്പിച്ചത്.

Palestinians quit Arab League role over UAE-Bahrain-Israel deal




Tags:    

Similar News