ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ടു, ഗര്‍ഭിണിയായ മാതാവിന് പരിക്ക്

ഒരു വര്‍ഷവും രണ്ടുമാസവും മാത്രം പ്രായമുള്ള സബാ ആറാര്‍ ആണ് കൊല്ലപ്പെട്ടത്. അറാറിന്റെ ഗര്‍ഭിണിയായ മാതാവിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

Update: 2019-05-04 17:28 GMT

ഗസാ സിറ്റി: ഗസാ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പിഞ്ചു കുഞ്ഞു കൊല്ലപ്പെടുകയും ഗര്‍ഭിണിയായ മാതാവിന് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസാ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷവും രണ്ടുമാസവും മാത്രം പ്രായമുള്ള സബാ ആറാര്‍ ആണ് കൊല്ലപ്പെട്ടത്. അറാറിന്റെ ഗര്‍ഭിണിയായ മാതാവിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായേല്‍ സൈന്യം തൊടുത്ത മിസൈല്‍ വീടിനു മേല്‍ പതിച്ചാണ് അത്യാഹിതമുണ്ടായത്. ഗസയില്‍നിന്ന് ഇസ്രായേലിലേക്ക് തൊടുത്ത റോക്കറ്റുകള്‍ക്ക് തിരിച്ചടിയായിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ ഭാഷ്യം. കുട്ടി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു. റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൈന്യം അവകാശപ്പെട്ടു.

Tags:    

Similar News