സ്വതന്ത്ര ഫലസ്തീന്‍ മാത്രമാണ് നീതി; സോളിഡാരിറ്റി-എസ്‌ഐഒ ഐക്യദാര്‍ഢ്യ റാലി നടത്തി

Update: 2023-10-11 13:33 GMT

കോഴിക്കോട്: ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം പിറവികൊള്ളുക എന്നത് മാത്രമാണ് നീതിയെന്ന് എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് ടി കെ മുഹമ്മദ് സഈദ്. സോളിഡാരിറ്റിയും എസ്‌ഐഒയും സംയുക്തമായി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ പ്രശ്‌നത്തില്‍ നിഷ്പക്ഷ നിലപാട് ഉണ്ടാവണമെന്ന് പറയുന്നവര്‍ ഇസ്രായേലിന് കളമൊരുക്കുകയാണ്. നീതി ആഗ്രഹിക്കുന്നവര്‍ ഫലസ്തീന് വേണ്ടി നിലകൊള്ളണമെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി പി സാലിഹ് പറഞ്ഞു. വിദ്യാര്‍ഥി ഭവനത്തില്‍ നിന്നാരംഭിച്ച റാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം സമാപിച്ചു. റാലിക്ക് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഒ കെ ഫാരിസ്, അന്‍വര്‍ സലാഹുദ്ദീന്‍, ജില്ലാ പ്രസിഡന്റ് സജീര്‍ എടച്ചേരി, സിറ്റി ജനറല്‍ സെക്രട്ടറി പി പി സയ്യാഫ്, എസ്‌ഐഒ ജില്ലാ പ്രസിഡന്റ് നവാഫ് പാറക്കടവ് നേതൃത്വം നല്‍കി.

Tags: