പാലാരിവട്ടം പാലം: നോട്ട് ഫയല്‍ കാണാതായതായി സൂചന; വിശദീകരണം ആവശ്യപ്പെട്ട് വിജിലന്‍സ് കത്ത് നല്‍കി

നോട്ട് ഫയല്‍ അനുസരിച്ചാണ് പാലം നിര്‍മാണത്തിന്റെ കരാറുകാരന് മുന്‍കൂറായി പണം നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തതത്രെ. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്് ഈ ഫയലില്‍ ഒപ്പുവെച്ചിരുന്നതായും പറയുന്നു.ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ അത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നാണ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍

Update: 2019-10-15 07:18 GMT

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകളില്‍ ചിലത് കാണാതായതായി സൂചന. ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ട് വിജിലന്‍സ് സംഘം പൊതുമരാമത്ത് വകുപ്പിന് നോട്ടീസ് നല്‍കിയതായും വിവരം.പാലം നിര്‍മാണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ അയച്ചിരിക്കുന്ന നോട്ട് ഫയല്‍ കാണാതായെന്നാണ് അറിയുന്നത്.നോട്ട് ഫയല്‍ അനുസരിച്ചാണ് പാലം നിര്‍മാണത്തിന്റെ കരാറുകാരന് മുന്‍കൂറായി പണം നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തതത്രെ. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്് ഈ ഫയലില്‍ ഒപ്പുവെച്ചിരുന്നതായും പറയുന്നു.

പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും മുന്‍പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്്, കരാര്‍ എടുത്ത കമ്പനിയായ ആര്‍ഡിഎസിന്റെ എം ഡി സുമിത് ഗോയല്‍ അടക്കം അറസ്റ്റിലായ റിമാന്റില്‍ കഴിയുകയും ചെയ്യുകയും മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണം ഉയരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ അത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നാണ് കരുതുന്നത്. കേസിനെ സംബന്ധിച്ച് നോട്ട് ഫയല്‍ പ്രധാനമാണ്.നോട്ട് ഫയല്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് അന്വേഷണ സംഘം പൊതുമരാമത്ത് വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഫയല്‍ നഷ്ടപ്പെട്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്നാണ് വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News