പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു

Update: 2020-12-25 17:14 GMT

പാലക്കാട്: പാലക്കാട് തേങ്കുറിശിയില്‍ യുവാവിനെ വെട്ടിക്കൊന്നു. പെയിന്റിങ് തൊഴിലാളിയായ അനീഷിനെയാണ് വെട്ടികൊലപെടുത്തിയത്. ദുരഭിമാനക്കൊലയെന്ന് റിപോര്‍ട്ട്. അനീഷിന്റെ രണ്ടു കാലിനും തുടയ്ക്കുമാണ് വെട്ടേറ്റത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്

മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്തിയത് പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് അനീഷിന്റെ സഹോദരന്‍ ആരോപിച്ചു. അനീഷിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ മുറിവുകളുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. പ്രണയ വിവാഹമായിരുന്നു അനീഷിന്റേത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് വിവാഹത്തിനോട് എതിര്‍പ്പ് ഉണ്ടായിരുന്നതായും സഹോദരന്‍ പറഞ്ഞു. അനീഷിന്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുടെ അച്ഛന്‍ പ്രഭു കുമാറിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.