പാലാ ഉപതിരഞ്ഞെടുപ്പ് ഫലം:ഇരു മുന്നണികളുടെയും നിലപാട് ആശങ്കാജനകം എസ്ഡിപിഐ

വോട്ട് കച്ചവടത്തിന് കുപ്രസിദ്ധി നേടിയ ബി.ജെ.പിക്ക് പാലായില്‍ ഇത്തവണ ഏഴായിരത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ബിജെപി വോട്ട് ആര്‍ക്കും വിലയ്‌ക്കെടുക്കാമെന്ന് ഒരിക്കല്‍ കൂടി ഇതോടെ വ്യക്തമായിരിക്കുകയാണ്.

Update: 2019-09-27 13:08 GMT

തിരുവനന്തപുരം: പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടിനെ ചൊല്ലി ഇരുമുന്നണികളും നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ കേരള ജനതയെ ആശങ്കപ്പെടുത്തുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പ്രസ്താവിച്ചു. വോട്ട് കച്ചവടത്തിന് കുപ്രസിദ്ധി നേടിയ ബി.ജെ.പിക്ക് പാലായില്‍ ഇത്തവണ ഏഴായിരത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ബിജെപി വോട്ട് ആര്‍ക്കും വിലയ്‌ക്കെടുക്കാമെന്ന് ഒരിക്കല്‍ കൂടി ഇതോടെ വ്യക്തമായിരിക്കുകയാണ്.

അതേസമയം ബിജെപിയുടെ പ്രലോഭനങ്ങളില്‍ സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയ നേതാക്കള്‍ വീണു പോവുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. വെള്ളാപ്പള്ളിയുടെ മധ്യസ്ഥതയില്‍ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന്റെ വോട്ടുകള്‍ സമാഹരിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചെന്നു ഇടതുപക്ഷ നേതാക്കള്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നട്ടങ്ങള്‍ക്കായാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അകപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി രംഗത്തുവന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു.

താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം രാഷ്ട്രീയ ധാര്‍മികത ഇടതുപക്ഷ നേതാക്കള്‍ക്കുപോലും നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഇതില്‍ നിന്നു വ്യക്തമാവുന്നതെന്നും തുളസീധരന്‍ വ്യക്തമാക്കി.




Tags: